ലോക കേരള സഭ (എല്‍.കെ.എസ്‌)

പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴി

സന്ദര്‍ഭം

കേരളത്തിലെ ജനങ്ങളും അതിന്റെ സംസ്‌കാരവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ചു. അകം കേരളത്തിന്റെ ഈ ലോക സഞ്ചാരം ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം ഊര്‍ജ്ജസ്വലരായതും, വ്യത്യസ്‌തവുമായ കഥാപാത്രങ്ങളുടെ എണ്ണമറ്റ കേരളങ്ങളെ സൃഷ്‌ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളെ ഏകോപിപ്പിച്ചു കൊണ്ട്‌ ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. പുറം കേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട്‌ അവരുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത്‌ കേരളത്തിന്റെ യതാര്‍ത്ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

ലോക കേരള സഭ സെക്രട്ടറിയേറ്റ്

6th ഫ്ലോർ, നോര്‍ക്ക സെന്റര്‍, തൈക്കാട്‌, തിരുവനന്തപുരം, കേരള 695014
1800 425 3939 | 0091 471 2770533 | 9446303339 | 9446423339 |
www.lokakeralasabha.com
lksnorka@gmail.com