ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അസാമാന്യ വിഭവശേഷിയാണ് നമ്മുടെ കൂട്ടായ്മയ്ക്കുള്ളത്. ഈ കൂട്ടായ്മയെ ഊട്ടിയുറപ്പിച്ചുകൊണ്ടു കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ പുതിയ നൂറ്റാണ്ടിലൂടെ കാലത്തിനു ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമ സമൂഹവും വികസിത നാടും യാഥാർഥ്യമാക്കുമെന്ന മഹത്തായ സന്ദേശമാണ് മൂന്നാം ലോക കേരള സഭ മുന്നോട്ടു വയ്ക്കുന്നത്.

- മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ


സംസ്‌കാരം അതിര്‍ത്തികള്‍ക്കപ്പുറത്തേയ്‌ക്ക്‌ സഞ്ചരിച്ചു

ലോക കേരള സഭ 2024

കേരളത്തിലെ ജനങ്ങളും അതിന്റെ സംസ്‌കാരവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ചു. അകം കേരളത്തിന്റെ ഈ ലോക സഞ്ചാരം ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം ഊര്‍ജ്ജസ്വലരായതും, വ്യത്യസ്‌തവുമായ കഥാപാത്രങ്ങളുടെ എണ്ണമറ്റ കേരളങ്ങളെ സൃഷ്‌ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളെ ഏകോപിപ്പിച്ചു കൊണ്ട്‌ ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. പുറം കേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട്‌ അവരുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത്‌ കേരളത്തിന്റെ യതാര്‍ത്ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

Loka Kerala Sabha

പരിപാടി

ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസിൽ ജൂൺ 9,10, 11 തീയതികളിൽ നടക്കുന്ന ലോക കേരള സഭ അമേരിക്കസ് റീജിയണൽ കോൺഫറൻസ് 2023-ന്റെ പ്രോഗ്രാം ഷെഡ്യൂളിന്റെ വിശദാംശങ്ങൾ

കൂടുതല്‍ വായിക്കുക

കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്‌. ഈ തിരിച്ചറിവാണ്‌ ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന്‌ നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ്‌ സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്‌. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ്‌ ലേക കേരള സഭ.

കൂടുതല്‍ വായിക്കുക

ലോക കേരള സഭ സെക്രട്ടറിയേറ്റ് അംഗങ്ങള്‍


ലോക കേരള സഭ സെക്രട്ടറിയേറ്റ്

6th ഫ്ലോർ, നോര്‍ക്ക സെന്റര്‍, തൈക്കാട്‌, തിരുവനന്തപുരം, കേരള 695014
1800 425 3939 | 0091 471 2770533 | 9446303339 | 9446423339 |
www.lokakeralasabha.com
lksnorka@gmail.com