കേരളത്തിലെ തുറമുഖങ്ങൾ പ്രയോജനപ്പെടുത്തി കോസ്റ്റൽ ക്രൂയിസ് സർവീസുകളുടെ നടത്തിപ്പിന് യോഗ്യതയുള്ള കമ്പനികളില്‍ നിന്നും കേരള മാരിടൈം ബോർഡ് (കെഎംബി) താൽപര്യപത്രം (ഇഒഐ) ക്ഷണിച്ചു (EOI റഫറൻസ് നമ്പർ: HOKMB-TVM/3391/2022-B3, തീയതി: 21-06-2024). താഴെ സൂചിപ്പിക്കുന്ന നാലു വിഭാഗങ്ങളില്‍ പ്രത്യേകമായോ, സംയുക്തമായോ സര്‍വ്വീസുകള്‍ നടത്താന്‍ കഴിയണം.
ഓഷ്യൻ ക്രൂയിസ്: ആഴക്കടലും അന്തർദേശീയവും,
ആഭ്യന്തര ക്രൂയിസ്: അന്തർസംസ്ഥാനവും, സംസ്ഥാനത്തിനകത്തും,
നദി/മറൈൻ ക്രൂയിസ്: ഉൾനാടൻ ജലപാതകൾ, കനാലുകൾ, ദ്വീപുകൾ,
മറ്റ് വിഭാഗങ്ങൾ: ഡേ ക്രൂയിസ്, സൺസെറ്റ് ക്രൂയിസ്, MICE (കോൺഫറൻസുകൾ, എക്സിബിഷനുകൾ) മുതലായവ.
വിശദമായ EOI ഡോക്യുമെൻ്റ് KMB-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് (www.kmb.kerala.gov.in) ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2024 ജൂലൈ 29-ന് 3:00 PM-ന് മുന്‍പ് സോഫ്റ്റ് കോപ്പിയിൽ താൽപര്യപത്രം സമർപ്പിക്കേണ്ടതാണ്. അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മാരിടൈം ബോർഡ് (കെഎംബി), TC 11/1666 (485), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിംഗ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം-695010, ഫോൺ: +91 9544410029 എന്ന വിലാസത്തിലോ ceo.kmb@kerala.gov.in, kmb.kerala@gmail.com എന്നീ ഇ-മെയില്‍ ഐ.ഡി കളിലോ ബന്ധപ്പെടാവുന്നതാണ്.
Loka Kerala Sabha Secretariat
6th Floor Norka Center,
Thycaud, Thiruvananthapuram,
Kerala 695014
1800 425 3939 |
0091 471 2770533
9446303339 |
9446423339
www.lokakeralasabha.com
lksnorka@gmail.com