ലോക കേരള സഭ

കേരളത്തിലെ ജനങ്ങളും അതിന്റെ സംസ്കാരവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ചു. അകം കേരളത്തിന്റെ ഈ ലോക സഞ്ചാരം ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം ഊർജ്ജസ്വലരായതും,  വ്യത്യസ്തവുമായ കഥാപാത്രങ്ങളുടെ എണ്ണമറ്റ കേരളങ്ങളെ സൃഷ്ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങൾ സൃഷ്ടിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മേഖലകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. പുറംകേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് അവരുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത് കേരളത്തിന്റെ യഥാര്‍ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. 

ഏറ്റവും പുതിയ വീഡിയോകൾപുതിയ വാർത്ത

ലോക കേരളസഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍

കൂടുതൽ

ദുബായിൽ സംഘടിപ്പിച്ച പ്രവാസിസംരംഭകരുടെ യോഗത്തിൽ കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം.

കൂടുതൽ

ലക്ഷ്യം

കേരള സമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തു ...

കൂടുതൽ വായിക്കുക

നാമനിര്‍ദേശം

ലോക കേരള സഭയിലേക്ക് അംഗങ്ങളായി പരിഗണിക്കാന്‍ യോഗ്യതയുള്ളവരെ നാമനിര്‍ദേശം ചെയ്യാന്‍ എല്ലാവരെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. പ്രവാസി സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും പേരുകള്‍ നിര്‍ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ ...

കൂടുതൽ വായിക്കുക

ഘടന

ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമ സഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള പാർലമെന്റ്  അംഗങ്ങളും സഭയിലെ അംഗങ്ങളായിരിക്കും. ലോക കേരള സഭയിലേക്കു നിയമസഭാംഗങ്ങളും പാർലമെന്റ്  അംഗങ്ങളും ഒഴികെയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ...

കൂടുതൽ വായിക്കുക

കാര്യ പരിപാടി

Avatar
Avatar
Avatar

സാക്ഷ്യപത്രങ്ങൾ

ശ്രീ പിണറായി വിജയൻ

സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെത്തന്നെയും കേരളം വളരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്ന ഒരു സംസ്ക്കാരമായി നമ്മുടെ കേരളീയത ഇന്നു വളർന്നിരിക്കുന ... കൂടുതൽ

ശ്രീ രമേശ് ചെന്നിത്തല

കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയെന്നോണം രൂപീകരിക്കുന്ന ലോക കേരള സഭ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും ചർച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത് ... കൂടുതൽ

ആശാ ശരത്

എപ്പോഴും നാടിനെപ്പറ്റി ചിന്തിക്കുന്നവരും നാടിന്റെ ഓർമ്മകൾ കൂടെകൊണ്ടുപോകുന്നവരുമാണ് പ്രവാസികൾ. കേരളം നമ്മളിൽ നിന്ന് വളരെ ദൂരമാണ് എന്നൊരു തോന്നൽ ഉള്ള കാലം ഉണ്ടായിരുന്നു എന്നാൽ കയ്യെത്തും ദൂരത്തു തന്നെ ആണ് കേരളവും എന്ന വിശ്വാസം ആണ് ലോക കേരള സഭ സമ്മാനിക്കുന്നത്. നൃത്തത്ത ... കൂടുതൽ